my

my
newlife

Monday 21 October 2013

       


    16-10-2013   ഇന്ന് ബലിപെരുന്നാലായിരുന്നു.ഞാൻ എന്നോട് തന്നെ പറഞ്ഞു ഈദ്‌-മുബാറക്.


                          ഇങ്ങനൊരു പെരുന്നാൾ എന്റെ ജീവിടത്തിൽ വരാനിരിക്കുന്നെന്നു ഞാൻ സ്വപ്നത്തിൽ  പോലും വിജാരിചിരുനില്ല.പുതു വസ്ത്രങ്ങളില്ലാത്ത,പുതിയ ചെരുപ്പുകളില്ലാത്ത,പത്തിരിയുടെയും ഇറച്ചി കറിയുടെയും  ഗന്ധമില്ലാത്ത ബന്ധു വീടുകളിൽ സന്ദര്ശനമില്ലാത്ത  ,ഉപ്പയും ഉമ്മയും ജീവിചിരുനിട്ടും അവരെ കാണാനാകാത്ത പെരുന്നലിനെക്കുറിച്ച് അന്നൊന്നും  എനിക്ക് ചിന്തിക്കാൻ പോലും കഴിയുമായിരുന്നില്ല.

                 രാവിലെ നേരത്തെ എഴുനേറ്റു പത്തിരിയും ഇറച്ചി കറിയും ഉണ്ടാക്കാൻ സഹായിച്ച് കുളിച്ചു പുതു വസ്ത്രമാനിഞ്ഞു തക്ബീർ ഏറ്റു ചൊല്ലി സോക്ക്സും നമസ്ക്കരപായായുമായി സന്തോഷത്തോടെ ഈദ്‌ ഗാഹിലേക്ക് പ്രവേശിക്കുന്നത് ഇപ്പോൾ എന്റെ കയ്യെതുനത്തിൽ നിന്നും ഒരുപാട് അകലെയാണെന്ന യാഥാർത്ഥ്യം ഇന്ന് ഞാൻ തിരിച്ചറിയുന്നു.പോരാത്തതിനു ഇന്ന് ignou വിൽ  ക്ലാസും ഉണ്ടായിരുന്നു.ബസ്സിൽ കയറിയപ്പോഴേ ചിലരൊക്കെ എന്നെ അതിശയത്തോടെ നോക്കുനത് ഞാൻ കാണുന്നുണ്ടായിരുന്നു.ഈ കുട്ടിയ്ക്ക് പെരുന്നാൾ ഒന്നുമില്ലേ എന്നായിരിക്കും അവരുടെ മനസ്സിൽ.ക്ലാസ്സ്‌ റൂമിലെത്തിയപ്പോഴും എല്ലാവരുടെയും ചോദ്യം ഇന്നെന്തിനാ പോന്നതെന്നയിരുന്നു.എനിക്കുമറിയില്ലായിരുന്നു എന്താണെന്നു.


                  മനസ്സിൽ വല്ലാത്തൊരു വിമ്മിഷ്ട്ടം.ക്ലാസ്സ്‌ കഴിഞ്ഞു ബിരിയാണി കഴിച്ചോളാൻ ഏട്ടൻ വിളിച്ചപ്പോ പറഞ്ഞു.തൃശൂർ ടൌണിലെ ഒരു restaurant ൽ കയറി ചിക്കൻ ബിരിയാണി ഓർഡർ ചെയ്തു.എന്ടപ്പുറത്തെ ടേബിൾ ഇരുന്നിരുന്ന പയ്യൻമാർ എന്നെ കളിയാക്കുനത് ഞാൻ കേട്ട്."പാവം കുട്ടി അല്ലെടാ പെരുന്നാളായിട്ട് ഒറ്റയ്കിരുന്നു ബിരിയാണി കഴിയ്ക്കുന്നു"."പെരുന്നാളായാതുകൊണ്ട് സ്പെഷ്യൽ ആയിരിക്കും".മറ്റവന്ടെ comment .എന്റെ കണ്ണ് നിറഞ്ഞു.ശരിയാണ് നല്ല ടേസ്റ്റ്!!!!!!!


Thursday 27 June 2013

ആടുജീവിതം


                                                     


ഇന്നലെയാണ് ഞാൻ ആടുജീവിതം വായിച്ചവസാനിപ്പിച്ചത് .ആദ്യമായിട്ടാണെന്ന് തോന്നുന്നു ഞാൻ 200 പേജുള്ള പുസ്തകം രണ്ടു ദിവസം കൊണ്ട് വായിച്ചു തീർത്തത് .ഓരോ പുസ്തകവും അവസാന താളുകളിലെക്കെത്താൻ പ്രയാസപ്പെടുമ്പോൾ സമയമില്ലാത്തത് കൊണ്ടല്ലേ എന്ന് ഞാൻ സ്വയം സമാധാനിക്കാറുണ്ട്.ഇത് പക്ഷെ ഞാൻ സമയം ഉണ്ടാക്കി ഇരുന്നു വായിച്ചു തീർത്തു.തീരും വരെ  എന്തൊരു അസ്വസ്ഥതയയിരുന്നെന്നോ .....കുറച്ചു നേരത്തേക്ക് അടച്ചു വെക്കുമ്പോൾ തന്നെ മനസ്സില് വല്ലാത്ത ഒരു വിങ്ങൽ.എന്ത് സംഭവിച്ചു എന്നറിയാൻ ആകാംഷ.


                             അമ്മയും ഉമ്മയും ഉപ്പയും അച്ഛനും ഉള്ള വളരെ കുറച്ചു പേരില് ഒരാളാണ് ഞാൻ എന്ന് നിങ്ങൾക്കറിയാമല്ലോഅമ്മയുടെ കൂടെ ലൈബ്രറിയിൽ പോയപ്പോഴാണ് ആരോ വായിച്ചു തിരിച്ചു കൊണ്ട് വന്ന പുസ്തകങ്ങളുടെ കൂട്ടത്തിൽ 'ബെനന്യാമിന്ടെ ആട് ജീവിതം' കണ്ടത്. 'നല്ല കഥയാണെന്ന് കേട്ടിട്ടുണ്ട് 'അമ്മ  പറഞ്ഞു.ഞാനും  എവിടെയൊക്കെയോ കേട്ടിട്ടുണ്ട്.പേരില് തന്നെ ഉണ്ട് ഒരു വ്യത്യസഥത.എന്തായാലും വായിച്ചു നോക്കാം അങ്ങനെയാണ് വായിച്ചു തുടങ്ങിയത്.വായനാ ലോകത്ത് ഞാൻ വെറും ഒരു ശിശുവണേൽ കൂടി എന്നെ ഇത്രെയേറെ ചിന്തിപ്പിച്ച,കരയിച്ച,ചിരിപ്പിച്ച നോവൽ വേറെ ഒന്നില്ല.വളരെ ലളിതമായ രീീതിയിൽ ഏറ്റവും ഹൃദയസ്പർശിയായി അതിനെ അവതരിപ്പിച്ചിരിക്കുന്നു.നേരത്തെ പറഞ്ഞ പോലെ 'ബെന്ന്യമിന്ടെ ആടുജീവിതം' അല്ല ഈ നോവൽ .മറിച്ച് നജീബിണ്ടേ 'ആടുജീവിത'ത്തെ അതേപ്പടി പകർത്തുകയായിരുന്നു  ബെന്ന്യമിൻ.കേരള സാഹിത്യ അക്കദമി അവാർഡ്‌ നേടിയെടുത്ത ഈ രചന  തികച്ചും പ്രശംസനീയം തന്നെ.ആടുജീവിതം ജീവിതത്തിൽ നിന്നും കീറിയെടുത്ത ഒരേടല്ല.ചോരവാർക്കുന്ന ജീവിതം തന്നെയാൻ.ഏതൊരു സാധാരണക്കാരെനെയും പോലെ ദിവസങ്ങള് തമ്മിൽ കൂട്ടിമുട്ടികാൻ ബദ്ധപ്പെടുന്നതിനിടയിൽ കിട്ടിയ അവസരം പാഴാക്കാതെ ഒരുപാട് സ്വപ്നങ്ങളുമായി പറന്ന നജീബ് ആടുകള മാത്രമുള്ള ഒരു മരുഭൂമിയിൽ എത്തിപ്പെടുന്നതും,കടുത്ത പീഡനങ്ങൽക്കൊടുവിൽ രക്ഷപ്പെടുനതുമാണ് കഥ.ഒരിക്കലും വിശ്വസിക്കാൻ കഴിയാത്ത സത്യമൻ 'ആടുജീവിതം'.ഒരിക്കലും ഒരാളുടെ ജീവിതത്തിലും ഇങ്ങനെയൊന്നും സംഭാവിക്കരുതെയെന്നു നമ്മൾ അറിയാതെ പ്രര്തിച്ചു പോകും.ഈ നോവൽ വായിച്ചില്ലായിരുന്നെങ്കിൽ അതൊരു വലിയ നഷ്ട്ടംആയെന്നെ എന്നെനിക്കു തോന്നി....

 


Tuesday 26 March 2013

വേനലില്‍ ഒരു മഴ

                                കടുത്ത വേനലാണ് എല്ലാവരും സംസാരിക്കുന്നത്  തന്നെ. ദിവസവും ഒരിക്കലെങ്ങിലും ഞാനും പറയുന്നുണ്ട് 'എന്തൊരു ചൂടാണ്'. പത്രത്തിലും അത് തന്നെ '4000 വര്‍ഷത്തിലെ ഏറ്റവും കടുത്ത ചൂട് . പ്രതി സ്ഥാനത് മനുഷ്യന്‍ തന്നെ'. എല്ലാവരുടെയും മനസ്സില്‍ പ്രതീക്ഷയായി നില്‍ക്കുന്നത് മഴ തന്നെ . ഒരു മഴ കിട്ടിയിരുന്നെങ്ങില്‍, ചൂടിനൊരു ശമനം വന്നേനെ .ഞാനും കരുതി  വേനല്‍ മഴ എന്താണാവോ ഇത്ര പിണങ്ങാന്‍ കാരണം ? കുളിക്കുമ്പോള്‍ സാധാരണ ആദ്യത്തെ കപ്പു വെള്ളം വീഴുമ്പോള്‍ നല്ല സുഖം തോന്നാറുണ്ട്, ഇതിപ്പോ ചൂടുള്ള വെള്ളമാണല്ലോ വരുന്നത് , മാത്രമല്ല കുളിച്ചു വന്നാലും വിയർക്കുന്നു .

                       ചിലര് പറയുന്നത് ശിവരാത്രിയുടെ തലേ ദിവസം മഴ പെയ്യുനതാണ്   പതിവെന്ന് . അങ്ങിനെ തന്നെ ആവട്ടെ . മഴ ഒരു കൂട്ടര്‍ക്ക് മാത്രമല്ലല്ലൊ. കാരണവന്മാര് പറയുന്നത് മഴ പെയ്യാത്തതും, ചൂട് കൂടു ന്നതിലുമൊന്നും അദ്ഭുതപ്പെടാനില്ല, അമ്മാതിരിയല്ലേ ഇപ്പോളത്തെ കാലം .

                      ശനിയാഴ്ചയാണ് വീട്ടിലിരുന്നു പുഴുങ്ങുകയാണ് ഉച്ചയ്ക്കൊന്നും ഉറങ്ങാനേ കഴിയുന്നില്ല. അസഹനീയമായ ചൂട് . പക്ഷെ ഞങ്ങള്‍ സംസാരിച്ചു കൊണ്ടിരുന്നത് മുഴുവന്‍ മഴയെ കുറിച്ചായിരുന്നു . മഴയുള്ള  സിനിമകളെ കുറിച്ചും ,പാട്ടില്‍ മഴയുള്ളതിനെക്കുറിച്ചും  , പഴയ മഴക്കാല ഓര്‍മകളും , എല്ലാം കൂടി ആവുമ്പോള്‍ ഒരു സുഖം . മഴ കിട്ടിയില്ലെങ്ങിലും ചെറുതായൊരു കുളിരു   തോന്നി . ഉറക്കം കഴിഞ്ഞു ചായ കുടിചോണ്ടിരുന്നപ്പോഴാ ശ്രദ്ധിച്ചത് , തണുത്ത കാറ്റ് വീശുന്നുണ്ട് . ചെറുതായിട്ട് മൂടലും ഉണ്ട് . വെയില്‍ മങ്ങിയിരിക്കുന്നു . വെയിലിനു അവസാനം തല കുനിക്കേണ്ടി വന്നു . നന്നായി , അങ്ങിനെ തന്നെ വേണം . തണുത്ത കാറ്റ് ചുണ്ടുകളെ സ്പര്‍ശിച്ചപ്പോള്‍ എന്തെന്നില്ലാത്ത ഒരു സന്തോഷം തോന്നി . ഹോ മഴ തന്നെ ആയിരിക്കും. വരാമെന്ന് പറഞ്ഞു കാത്തിരുന്ന അഥിതിയെ കനാതാവുംപോഴുള്ള  വേവലാതി ഞങ്ങള്‍ക്കുമുണ്ട്‌ . അവള്‍ നമ്മളെ പറ്റിച്ചു കളയുമോ എന്ന പേടിയും . കല്യാണം കഴിഞ്ഞു ആദ്യതെതല്ലെങ്ങിലും ഈ മഴ എന്ത് കൊണ്ടോ വ്യത്യസ്തമാക്കണമെന്നു തോന്നി . പിന്നെ എല്ലാം പെട്ടെന്നായിരുന്നു . വെറും 5 മിനിറ്റില്‍ ഞാന്‍ സുന്ദരിയായി , അദ്ഭുതം! അതിഥി അത്രയും പ്രിയപ്പെട്ടതുകൊണ്ടാവാം , അവളെ ഏറ്റവും സുന്ദരമായി കാണണമെന്ന് തോന്നി .
                                    ബൈക്ക് പറപ്പിച്ചു വിട്ടു. വഴിയോരക്കാഴ്ചകള്‍ വളരെ രസകരമായിരുന്നു. അപ്രതീക്ഷിതമായി വരുന്ന മഴയെ ഭയന്ന് എല്ലാവരും അവരവരുടെ ലക്ഷ്യങ്ങളിലെത്താൻ  പായുകയാണ് . സ്കൂള്‍ കുട്ടികള്‍ എന്തായാലും കുട എടുത്തിട്ടുണ്ടാവാന്‍ വഴിയില്ല . വീട്ടിലെത്തുന്നതിനു മുന്‍പ് അവളെങ്ങാനും വന്നാല്‍ കുടുങ്ങിയത് തന്നെ . ഒരു സൈക്കിള്‍ നെ overtake ചെയ്തപ്പോ ഞാന്‍ അയാളെ നോക്കി പാവം അമ്മാവന്‍ ആഞ്ഞാഞ്ഞു ചവിട്ടുകയാണ് . അവരുടെ മനസ്സില്‍ ഇപ്പോള്‍
                             "കാറ്റേ നീ വീശരുതിപ്പോള്‍
                              കാറേ നീ പെയ്യരുതിപ്പോള്‍ "
 എന്ന പാട്ടയിരിക്കും എന്ന് ഞാന്‍  സങ്കല്പിച്ചു  . നല്ല ശക്തിയായി കാറ്റ് വീശുന്നുണ്ട് , റോഡിന്ടെ ഇരു വശങ്ങളിലുമായി കിടന്നിരുന്ന കരിയിലകള്‍ ഒരു ഗത്യന്ദരമില്ലതെ , ഒരു പക്ഷെ മഴയില്‍ നിന്നും രക്ഷപ്പെടാനവാം അങ്ങിങ്ങായി പാറി നടക്കുകയാണ് ,അവയ്ക്ക് ജീവനുണ്ടെന്നു തോന്നി പോവും . കാറ്റാഞ്ഞു വീശിക്കൊണ്ടിരിക്കുകയാണ് . ഉയരക്കാരായ തെങ്ങുകള്‍ ചാഞ്ഞും ചെരിഞ്ഞും തൊട്ടടുത്ത തെങ്ങിനെ തൊടാന്‍ ശ്രമിക്കുന്നു . വഴിയോരത്തെ മാവ് സിംഹം സട കുടയുന്നത് പോലെ എന്തോ കാണിച്ചുകൊണ്ടിരിക്കുന്നു , ഒരു തരം പ്രത്യേക ശബ്ദം, കേള്‍ക്കാന്‍ നല്ല ഇമ്പം ഉണ്ട് . ചെറുപ്പത്തില്‍ ഈ ശബ്ദം എന്നെ ഭയപ്പെടുതുമായിരുന്നു .
                    ഞങ്ങളുടെ ലകഷ്യ സ്ഥാനം അഴീക്കോട് ബീച്ച് ആണ് . എല്ലാവരും മഴയി നിന്ന് രക്ഷപ്പെടാനാണ് ഓടുന്നത് . ഞാങ്ങലാണെങ്കിൽ മഴയെ  കാണാനും 'മഴയെത്തും മുന്പേ ' അവിടെ എത്തണം . ഇടയ്ക്കു വെച്ച് മഴ ഞങ്ങളെ പിടികൂടുമോ എന്നുള്ള ഭയമുണ്ടായിരുന്നു . ആ മത്സരത്തില്‍ ഞങ്ങള്‍ തന്നെ വിജയിച്ചു . കുടുംബസമേതം വന്നവരൊക്കെയും ഓടുകയാണ് . ഞാങ്ങലാനെങ്ങില്‍ കടലിലേക്കാണ് ഓടുന്നത് . അത്ഭുതത്തോടെ ചിലര്‍ ഞങ്ങളെ നോക്കുന്നുണ്ടായിരുന്നു . അവര്‍ മനസ്സില്‍ പറയുന്നുണ്ടാവാം , ഭ്രാന്തന്മാര്‍ ! ' ഒരു ഭ്രാന്തിയും  ഭ്രാന്തനും ' ശരിയായിരിക്കാം ഞങ്ങള്‍ രണ്ടുപേരും മഴയെ ഒരുപാട് സ്നേഹിക്കുന്നവരാണ് .
                                 ബൈക്ക് പാര്‍ക്ക്‌ ചെയ്തു ഞങ്ങള്‍ ഓടി . ഇപ്പോഴും തിരക്കനുഭാവപ്പെടുന്ന ആ ബീച്ചില്‍ അപ്പോള്‍ വളരെ കുറച്ചു പേരെ ഉണ്ടായിരുന്നുള്ളൂ . ജീവിതതിളിന്നെ വരെ 'കടലിലെ മഴ'ആസ്വദിക്കാന്‍ എനിക്ക് കഴിഞ്ഞിട്ടില്ല . ഞങ്ങൾ  അവിടെ കെട്ടിയ ചെറിയ കുടിലിനുള്ളിലേക്ക് ഓടി കയറിയതും മഴ അട്ടഹസിച്ചു കൊണ്ട് പറന്നെത്തി . ആ വരവിന്ടെ മനോഹാരിത അതെനിക്ക് വര്‍ണിക്കാന്‍ കഴിയുന്നതിലും അപ്പുറമാണ് . ഒരു തുള്ളിക്കൊരു കുടം എന്നാ മട്ടിലാണ് അവളുടെ വരവ് . പതിയെ പുതുമണം വന്നു . അവള്‍ ഭൂമിയെ വാരി പുണര്‍ന്നിരിക്കുകയാണ് . ആ കുടിലിണ്ടേ മേല്‍കൂരയില്‍ നിന്നും വെള്ളം ഇറ്റിറ്റായി വീണു കൊണ്ടിരിക്കുകയാണ് . ഉച്ച വരെ ഉണ്ടായിരുന്ന ചൂടിനെ ഞങ്ങള്‍ മറന്നു . വെള്ളം വീണു തെരിക്കുന്നുണ്ട് . കാറ്റ് ശമിച്ചിട്ടില്ല . കുളിര് തോന്നി . പക്ഷെ അതി ശക്തമായ മിന്നല്‍ ഉണ്ടായിരുന്നു . കടപ്പുറം വിശാലമായി കിടക്കുന്നത് കൊണ്ടാകാം മിന്നല്‍ വളരെ വ്യക്തമായി കാണാം . ഇത്രക്കും വ്യക്തമായി ഞാന്‍ ഇതിനു മുന്‍പ് കണ്ടിട്ടേ ഇല്ല . ഏതോ ഒരു കുട്ടി സ്ലേറ്റില്‍ ഒരര്‍തഥമില്ലാതെ കോറിയിടുന്ന വരകള്‍ പോലെയത് കാണപ്പെട്ടു .

                                വേനല്‍   മഴ ശരിക്കും വരണ്ട ഭൂമിയെ നന്നായി കഴുകിയെടുത്തു.അതിന്ടെ ദാഹം കുറച്ചെങ്കിലും കെട്ടടങ്ങിയിട്ടുണ്ടാകും.മഴ  തുള്ളികളെ ഞാന്‍   നീട്ടി തൊട്ടു.എന്തൊരു തണുപ്പ് . മഴയുടെ കയ്കളെ ഞാന്‍ സ്പര്ശിച്ചു . അവളുടെ കയ്കളുടെ തണുപ്പ ഞങ്ങളെ കുളിരണിയിച്ചു .ഇറ്റി വീണു തെറിച്ചു പൊയ്ക്കൊണ്ടിരിക്കുന്നു.കടലില്   മഴ തിമിര്ത് പെയ്തുകൊണ്ടിരിക്കുന്നു. കടലിലും കാണാം മിന്നല് ,കണ്ണഞ്ചിക്കുന്ന പ്രകാശമാണ് അതിന് . എനിക്കൊത്തിരി പേടിയുണ്ടായിരുന്നു . കടലിൽ അവിടവിടെ ചെറിയ ബോട്ടുകൾ കാണുന്നുണ്ട്. പ്രതീക്ഷിക്കാതെയുള്ള മഴ അവരെയും കുഴചിട്ടുണ്ടാവും . കാറ്റാടി മരങ്ങൾ നൃത്തം വെച്ച് കൊണ്ടിരിക്കുകയാണ് .

                                  കടലിനടുത്തായി രണ്ട് പയ്യന്മാർ തകൃതിയില്‍  ഫുട്ബോല്‍  കളിച്ചു കൊണ്ടിരിക്കുന്നു . അവർക്ക് മിന്നലിനെ യാതൊരു പേടിയുമില്ല . ഞങ്ങൾ പരസ്പ്പരം കയ്കൾ കോർത്തു പിടിച്ചു . മഴക്ക് ഞങ്ങളുടെ ജീവിദത്തില്‍  നല്ലൊരു പങ്കുണ്ട് . ഞങ്ങൾ പ്രണയിച്ചു തുടങ്ങിയ സമയങ്ങളില്‍  മഴയുണ്ടായിരുന്നു . ഞങൾ നിംബുസില്‍  ചാറ്റ് ചെയ്തിരുന്നപ്പോൾ പലപ്പോഴും മഴ പശ്ചാത്തലതിലുണ്ടായിരുന്നു. അതേ അനുഭൂതി എനിക്കിപ്പോഴും തോന്നുന്നു . അന്ന് തണുത്തു വിറച്ച് കട്ടിലിലിരുന്നു ചാറ്റ് ചെയ്തതോർക്കുമ്പോൾ ഇപ്പോഴും രോമാഞ്ചം . മഴയോളം ആസ്വാദ്യകരമായ വേറൊന്നില്ല. വശ്യ സുന്ദരമായ അവളുടെ വരവും ചിരിയും അട്ടഹാസവും ഇഷ്ട്ടപെടാത്തവർ നിങ്ങളില്‍  വളരെ ചുരുക്കമായിരിക്കും . കാലങ്ങൽ  ഏറെ  കഴിഞ്ഞാലും മഴയുടെ ആസ്വാദകർ ഏറെയുണ്ടാവും. മഴയ്ക്ക് ഭാഷയുന്ടെന്നത് സത്യം . അവള്ക്ക് ഒരുപാട് കാര്യം നമ്മോട് പറയാനുണ്ട് . ഓരോ മഴയും എന്തെങ്കിലുമൊക്കെ പറയാതെ കടന്നു പോകുന്നില്ല .
                   
                               ഒരു പട്ടി അവിടെ കേറി നിന്നു . ഒരുപക്ഷെ അവന് ഇതൊരു നശിച്ച മഴയാകാം. മഴ കുറഞ്ഞു . കയ്യിലുണ്ടായിരുന്ന കുടയുമായി ഞങ്ങൾ പതുക്കെ ഇറങ്ങി നടന്നു . വഴികളെല്ലാം നനഞ്ഞു കിടക്കുന്നു . കാറ്റാടി മരങ്ങളിൽ ഒന്ന് ചില്ലകൾ താഴ്ത്തി നനഞ്ഞു നാണിച്ചു നിൽക്കുന്നു . ആ ചില്ലകളിൽ നിറയെ മഴ തുള്ളികൾ . അവയില ചിലത്  താഴേക്ക് ഇറ്റുന്നുണ്ട് . അതിന്ടെ ഒരു ചില്ലയിൽ പതിയെ പിടിച്ച് അഞ്ഞൊന്നു വലിച്ചു. മഴത്തുള്ളികൾ കാറ്റാടി മരത്തെ വിട്ട് എന്റെ മുഖത്തേക്ക് പതിച്ചു . നല്ല തണുപ്പ് . ഒരു ചില്ല കൂടി പിടിക്കാൻ ശ്രമിച്ചെങ്കിലും എനിക്ക് കഴിഞ്ഞില്ല . അത് കുറച്ചു കൂടി ഉയരത്തിലായിരുന്നു . രണ്ട് മൂന്ന് ചില്ലകളും കൂടി ഞാൻ ചാടി പിടിക്കാൻ ശ്രമിച്ചെങ്കിലും,അവ വിസമ്മതിച്ചു .
       
                                റോഡിലേക്കിറങ്ങി . തട്ട് കടകളെല്ലാം അടഞ്ഞു കിടപ്പാണ് . ഒരു തട്ട് കട ഭാഗികമായി തുറന്നിരിക്കുന്നു .ഞങ്ങൾ ഓടി ചെന്ന് . ഒരു താത്ത ധ്രിതിയില്‍  ചായയും ഒമലെട്ടും ഉണ്ടാക്കി കൊണ്ടിരിക്കുകയാൻ . ഞങളുടെ വായിൽ  വെള്ളമൂറി . രണ്ട് ഒമ്ലെട്ട് ഞങ്ങള്ക്കും  തന്നു. വെള്ളത്തില്‍  നിന്നിരുന്ന ആ തട്ടുകടയില്‍  നിന്നും കിട്ടിയ കുരുമുളക് പോടീ വിതറിയ ചൂടുള്ള ഒമ്ലെട്ടിണ്ടേ സ്വാദ് എന്റെ  നാവിലിപ്പൊഴുമുന്ണ്ട് . കഴുകാൻ വെള്ളമില്ല . അവിടെ നിന്നിരുന്ന മരത്തിണ്ടെ ചില്ലകൾ കുലുക്കി adjust ചെയ്തു . നേരെ വീടിലേക്ക്‌ വിട്ടു .


                                  എന്തായാലും കടലിലെ മഴ ആസ്വദിക്കാൻ കഴിന്നവരില്‍  ഞാനും പെട്ടു , അതും എനിക്ക് ഏറ്റവും പ്രിയപ്പെട്ട എന്റെ ഭർത്താവിനൊപ്പം .
  

Thursday 14 March 2013

ഒരു കൊച്ചു മാലാഖ

                                   ഉച്ചയൂണ് കഴിഞ്ഞു പതിവുപോലെ നിദ്ര കഴിക്കാന്‍ കിടന്നു . പതിയെ ഉറക്കം വന്നെന്‍റെ  കണ്ണുകളെ അടച്ചു , മെല്ലെ എന്നെ തലോടി,ഇളം കാറ്റ് വീശുന്നുണ്ടായിരുന്നു  . ഒരു കുഞ്ഞു പെണ്‍കുട്ടി എന്‍റെ  മടിയില്‍ ഇരിക്കുന്നു . അവള്‍ മതിമറന്ന് എന്നോട് സംസാരിക്കുന്നു . അവളുടെ കയ്യുകളും കണ്ണുകളും  എന്നോട് സംസാരിക്കുന്നുടെന്നു  തോന്നിപ്പോവും . ആ നിഷ്കളങ്കമായ  ചിരി എന്തൊരഴകനെന്നോ  അത് കാണാന്‍ !!!. വെള്ള നിറത്തിലുള്ള അവളുടെ കൊച്ചു പല്ലുകള്‍ , ചൈനാക്കാരുടെതുപോലുള്ള കണ്ണ് , ആണ്‍  കുട്ടികളുടെതുപോലെ വലുതല്ലാത്ത തലമുടി, അവള്‍  ഒരു മാലാഖ പോലെ തോന്നി . അവള്‍ എന്റെ കയ്യില്‍ മുറുകെ പിടിച്ചിരിക്കുന്നു അവിടെ നിന്നും എഴുന്നേറ്റു എന്റെ കൈ വലിച്ചു പുറത്തേക്കു കൂട്ടി കൊണ്ട് പോയി , യഥാര്‍ത്ഥത്തില്‍ അവള്‍ നടക്കുകയല്ലായിരുന്നു  . ഒരു കൊച്ചു അപ്പൂപ്പന്‍ താടി പോലെ ഒഴുകുകയായിരുന്നു . പുറത്തിറങ്ങിയപ്പോഴാണ് ഞാന്‍  ശ്രദ്ധിച്ചത് അവളെപ്പോലയോ  അതിലും ഭംഗിയും , വലിപ്പവും ഉള്ള ഒരുപാട് അപ്പൂപ്പന്‍ താടികള്‍ കാറ്റില്‍ ഒഴുകി നടക്കുന്നു .
അവലൂഞാളിന്മേല്‍  ചാടിക്കയറി , അപ്പോഴും കലപില എന്ന് സംസാരിച്ചുകൊണ്ടിരിക്കുന്നുണ്ടായിരുന്നു . അവള്‍ വളരെ വേഗത്തിലായിരുന്നു ആടിക്കൊണ്ടിരുന്നത്  പെട്ടെന്നവള്‍ തെന്നി താഴേക്കു വീണു ..അയ്യോ ?


                        സമയം 2 മണി കഴിഞ്ഞിരിക്കുന്നു.ഇപ്പോഴും ഞെട്ടല്‍ മാറിയിട്ടില്ല.ഹൊ ! സ്വപ്നമായിരുന്നില്ലേ  എന്ന് ഞാന്‍ സമാധാനിച്ചു.ഇന്നലെ അവിടെ പോയിരുന്നത് കൊണ്ടാവാം അനീറ്റയുടെ മുഖം എന്‍റെ മനസ്സില്‍ തങ്ങി നിന്നിരുന്നു.വളരെ നാളായി ഞാനുമായി അടുപ്പമുണ്ടയിരുന്നത് പോലെയായിരുന്നു അവളുടെ സമീപനം.

                      പാവം അവളൊന്നും അറിയുന്നുണ്ടാവില്ല,അവള്‍ക്കൊന്നും ഓര്‍മ കാണില്ലായിരിക്കും .അവളെ പോലെ ഒരുപാട് പേരുണ്ട്.അനീറ്റ കുഞ്ഞായതു  കാരണം വളരെ പ്രസന്നവതിയായിരുന്നു.
അവള്‍ക്ക് തിരിച്ചറിവ് ഉണ്ടാവാരായിട്ടില്ല .എല്ലാവരുടെയും അവസ്ഥ അതായിരുന്നില്ല.വലിയ കുട്ടികളെ കണ്ടാലറിയാം,അനാഥത്തിന്‍റെ വേദന അവരുടെ മുഖത്ത് നിഴലിക്കുനുണ്ടായിരുന്നു .ഞങ്ങള്‍ക്ക് വെള്ളം കൊണ്ട് തന്ന ജെസലിന്‍ എന്ന മുതിര്‍ന്ന പെണ്‍കുട്ടി ഞങ്ങളോട് ചിരിച്ചില്ല .അകത്തേക്ക് ചെന്നപ്പോള്‍ ചോദിച്ച
ചോദ്യങ്ങള്‍ക്ക് മാത്രമേ അവള്‍ ഉത്തരം തന്നുള്ളൂ.അവരൊരിക്കലും സഹതാപമല്ല മോഹിക്കുനത്.നഷ്ട്ടപെടലിന്‍റെ ഒറ്റപ്പെടലിന്‍റെ വേദന എത്ര മാത്രം വലുതാണെന്നു  ഞാനറിഞ്ഞു.

                 അനീറ്റയുടെ  മൂത്ത കുട്ടി തെരേസ്സ അവള്‍ വല്യ നാണക്കാരി ആണെന്ന് തോന്നുന്നു.ഞങ്ങളെ കണ്ടപ്പാടെ ഓടി.അവളുടെ മൃദുലമായ കൈകളില്‍  തൊട്ടപ്പോള്‍ അവളെന്‍റെ ആരൊക്കെയോ ആണെന്ന് തോന്നി.അവിടത്തെ ആയയെ അവള്‍ മമ്മി എന്നാണ് വിളിക്കുന്നത്.വളരെ അച്ചടക്കമുള്ള കുട്ടികളായിട്ടാണ് അവരെ അവിടെ വളര്‍ത്തുന്നത്.ഓരോ മുറികളിലും അതിന്‍റെ അടുക്കും ചിട്ടയും എനിക്കനുഭവപ്പെട്ടു.
ഇത് പോലെ കൊറേ വീടുകളുണ്ട്.എല്ലാ വീട്ടിലും ഓരോ അമ്മമാരും.വളരെ eco-friendly ആയ ഒരു environment  അന്ന് അവിടെ സൃഷ്ടിചെടുത്തിരിക്കുന്നത്  .കുട്ടികളുടെ ഓട്ടവും കളിയും ചിരിയുമൊക്കെ കാണുമ്പോള്‍ മനസ് നിറയും.

                 ഞങ്ങള്‍ക്ക് വേണ്ടി കൊണ്ട് തന്ന വെള്ളം ഞാന്‍ അനീറ്റയോട് കുടിച്ചോളാന്‍ പറഞ്ഞപ്പോ കിട്ടിയ മറുപടി തെല്ലെന്നെ  അമ്പരപ്പിച്ചു.'സ്വന്തം വീട്ടീന്നു വെള്ളം കുടിക്കാന്‍ പാടില്ല'. ഞാന്‍ അവളുടെ കവിളില്‍ ഒരു മുത്തം കൊടുത്തു.എന്റെ കയ്യില്‍ ആ കുഞ്ഞു മോള്‍ക്ക് നല്കാന്‍ അത് മാത്രമേ ഉണ്ടായിരുന്നുള്ളൂ.അവള്‍ അമ്മയും കുട്ടിയും കളിയ്ക്കാന്‍ പുറത്തേക്കോടി പോയി തെരേസ ഞങ്ങളെ യാത്രയാക്കാന്‍ വന്നു എനിക്ക് ഉമ്മ തന്നു ഇനിയും വരണാട്ട ആന്റി  എന്ന് പരഞ്ഞു. ഞങ്ങള്‍ ബൈക്കില്‍ കയറി , അവള്‍ വണ്ടിയുടെ കൂടെ ഓടി വന്നു . വീണ്ടും എന്റെ കൈ തൊട്ടു . അവള്‍ വേഗത്തില്‍ വണ്ടിയോടൊപ്പം ഓടി . ഗേറ്റിനടുതെതിയപ്പോള്‍ ഞാനിവിടുണ്ട് എന്ന് പറഞ്ഞു കിണുങ്ങി ചിരിക്കുന്നുണ്ടായിരുന്നു , ആ നുണക്കുഴികള്‍ തെളിഞ്ഞു കണ്ടു ...................................

Sunday 20 January 2013

കടന്നു പോയ 2012 വിരുന്നെത്തിയ 2013...

                                  ജീവിതത്തില്‍ ഏറ്റവും വലിയ വഴിത്തിരിവ്‌ സൃഷ്ടിച്ചായിരുന്നു  കഴിഞ്ഞ വര്‍ഷം  2012 കടന്നു പോയത്.തികച്ചും അപ്രതീക്ഷിതമായ മാറ്റങ്ങള്‍ ജീവിതത്തില്‍ വിളിക്കാതെ വന്ന അതിഥിയെപോലെ എത്തി  .ഇപ്പോഴും എനിക്ക് യാഥാര്‍ത്ഥ്യത്തെ വിശ്വാസിക്കാന്‍ കഴിയുന്നില്ല .ഒരൊറ്റ തീരുമാനം കൊണ്ടു  ജീവിതമാകെ മാറി കഴിഞ്ഞിരിക്കുന്നു  .ഇനി എന്തായാലും ഒരു തിരിച്ചു പോക്കില്ല .
                                കുറേ ആളുകളുടെ മുഖങ്ങള്‍ എന്‍റെ മനസ്സില്‍ തെളിയുന്നുണ്ട് .ഇടയ്ക്ക് തേട്ടി വരുന്ന ആ ഓര്‍മ്മകള്‍ തെല്ലെന്നെ വേദനിപിച്ചാണ് പോവാറ്.ആരുടെയൊക്കെയോ കരഞ്ഞു കലങ്ങിയ കണ്ണുകള്‍,ദീനരോദനങ്ങള്‍ ,കുറേ ശാപ വാക്കുകള്‍ ,തിരിച്ചു വരണേ എന്നുള്ള യാചനകള്‍ ,എന്നെ പറ്റി അവര്‍ക്കുണ്ടായിരുന്ന പ്രതീക്ഷകള്‍ ഭാവിയെപറ്റി  ഉള്ള ആവലാതികള്‍ സംഭവിക്കാനിരിക്കുന്ന വരും വരായികള്‍ എല്ലാം അനുസരണയില്ലാത്ത ഒരു കുട്ടിയെപ്പോലെ എന്‍റെ  മുന്നിലേക്ക്‌ ഓടിക്കിതചെത്തുന്നുണ്ട് . ഒരിക്കലും ഓര്‍ക്കരുതെന്നു കരുതിയ സംഭാഷണങ്ങള്‍ മനസ്സില്‍ തെളിഞ്ഞു വരുന്നു.
                            ചെയ്ത തെറ്റ് ഏറ്റവും വലിയ ശരിയായി കരുതി മുന്‍പോട്ടു പോകണം. ചിലപ്പോളെ ങ്കിലും  തോന്നാറുണ്ട് ആരോ എന്നോട് ചോദിച്ചത് പോലെ നിന്‍റെ  മനസ്സ് കല്ലായി പോയോ ? ഇങ്ങനെ മാറാന്‍ നിനക്കെങ്ങനെ കഴിഞ്ഞു?
                          വീട്,വീട്ടുകാര്‍,നാട്,നാട്ടുകാര്‍,വേഷം,സംസാരം,മതത്തെ കുറിച്ചുള്ള കാഴ്ചപ്പാടുകള്‍ എല്ലാം ഒരുപാട് മാറിയിരിക്കുന്നു. തികച്ചും ഒരു അമ്പരപ്പാണ് എനിക്കിപ്പോള്‍ അനുഭവപ്പെടുന്നത്. മുമ്പ്  ഞാന്‍ എങ്ങനെ ആയിരുന്നു എന്നത്  ഞാന്‍ മറന്നുവോ? കഴിച്ച പാത്രം പോലും കഴുകാന്‍ മടിയായിരുന്ന  ഞാനിപ്പോള്‍ ഭര്‍ത്താവിന്‍റെ   കൂടെ എല്ലാ കാര്യങ്ങളും നോക്കുന്നു. ജീവിതത്തെ ഞാന്‍ ശരിക്കും മനസ്സിലാക്കാന്‍ തുടങ്ങിയിരിക്കുന്നു .  വലിയ വീട്,സൗകര്യങ്ങള്‍ ,സമ്പാദ്യം ,കൊതിയൂറുന്ന ഭക്ഷണം ,വിലകൂടിയ വസ്ത്രങ്ങള്‍ ,a /c കാറില്‍ സുഖിച്ചുള്ള യാത്ര , എല്ലാറ്റിനും മേലെ നിര്‍ത്തുന്നത് ഒന്ന് മാത്രം ഈ ലോകം നിലനില്കുന്നതിന്‍റെ  ,എല്ലാ മതങ്ങളിലുമുള്ള   അടിസ്ഥാനമായ സ്നേഹം..... എന്നെ ഇങ്ങനെ ചെയ്യാന്‍ പ്രേരിപ്പിച്ചതും അതൊന്നു തന്നെയാണല്ലോ .
                       ജീവിതം സന്തോഷങ്ങളുടെയും സങ്കടങ്ങളുടെയും   കഷ്ടാടുകളുടെയും നഷ്ടപ്പെടലുകളുടെയും തിരിച്ചറിവിന്‍റെയും   ആകെ തുകയാണ്. സ്നേഹമില്ലാതെ സന്തോഷവും സമാധാനവും ഉണ്ടാകുന്നില്ല.എല്ലാം മാറി മറയാന്‍ ഒരു നിമിഷം മതി . കടന്നു വന്ന 2013   എല്ലാവര്ക്കും സന്തോഷത്തിന്‍റെയും  സമാധാനത്തിന്‍റെയും ആയിരിക്കട്ടെ .......